ദൈവത്തിന്റെ അതിപരിശുദ്ധ നാമം വാഴ്ത്തപ്പെടുമാറാകട്ടെ, കർത്താവിൻ പ്രീയ ജനമേ അവർക്കും ക്രിസ്തുയേശുവിന്റെ നാമത്തിൽ സ്നേഹവന്ദനം…..

ഇന്ന് ഈ സമൂഹത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കിയാൽ മഹാമാരി എന്നാ ബാധ പിടിച്ചിരിക്കുകേയാണ്. ഇതു ഒരു സ്ഥലത്തല്ല ഒരു രാജ്യത്തല്ല നാനാ രാജ്യങ്ങൾ പിടിപ്പെട്ടുക്കിടക്കുന്നാ “കൊറോണ” അല്ലെങ്കിൽ “കോവിഡ് 19” എന്നാ മഹാമാരി ലോകമെമ്പാടും വിറപ്പിച്ചു നിർത്തിയേക്കുകേയാണ്. ബാധകൾ വരുന്നത് ജനങ്ങൾ പാപങ്ങൾ ചെയ്ത് സ്വന്തം വഴിലേക്കു പോകുമോഴാണ് നമ്മളെ സൃഷ്ടിച്ച ദൈവം പാപികളുടെ ഇടയിൽ ഒരു മഹാമാരിയെ അയക്കുന്നത്.മഹാമാരി വന്നു ജനങ്ങൾ പാപങ്ങൾ വെടിഞ്ഞു മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്കു അടുത്തുവരുന്ന ഏതു മനുഷ്യനും രക്ഷിക്കപ്പെടും. നമ്മുടെ സൃഷ്ടാവ്വ് അറിയാതെ ഒരു തലമുടിനാര് പോലും നരക്കുക്കുകയില്ല എന്ന് വിശുദ്ധ തിരുവചനത്തിൽ പ്രീതിവാധിച്ചിട്ടുണ്ട്. ഈ മഹാമാരി പാപങ്ങൾ നിറയുമ്പോൾ ഭൂമിയിൽ അയക്കും എന്നുള്ള സൂചന വചനത്തിൽ പല പല ഭാഗങ്ങളിൽ ഇവിടെ പറഞ്ഞിട്ടുണ്ട്.

പല കാഴ്ച്ചകൾ നമ്മുടെ മുന്നിൽ കണ്ടാലും, പല അനുഭവങ്ങൾ നമ്മൾ നേരിട്ടാലും ഒരിക്കലും പടിക്കുകയില്ല. നമ്മൾ സ്വന്തം കണ്ണിലെ കോൽ എടുക്കാതെ സഹോദരന്റെ കണ്ണിലെ കരട് എടുക്കുന്നവരാണ് നാം ഓരോരുത്തവരും. ഓരോ അനുഭവങ്ങൾ ഓരോ പാഠങ്ങലാണ്. ആ അനുഭവങ്ങൾ ഒരിക്കലും മറക്കാതെ മുറുകെപ്പിടിച്ചുകൊണ്ട് ദൈവത്തിങ്കലേക്കു അടുത്തുവരാം. ദൈവത്തിങ്കലേക്കു അടുത്തുവരാത്ത ജനത്തോടെ ദൈവം വെക്തമായി “”യിരേമ്യാവു 16:4″” ൽ ഇപ്രകാരം പറയുന്നു…

“”””അവർ കൊടിയ വ്യാധികളാൽ മരിക്കും; ആരും അവരെക്കുറിച്ചു വിലാപം കഴിക്കയോ അവരെ കുഴിച്ചിടുകയോ ചെയ്യാതെ അവർ നിലത്തിന്നു വളമായി കിടക്കും; വാളാലും ക്ഷാമത്താലും അവർ മുടിഞ്ഞുപോകും; അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയായിത്തീരും.””””

പാപങ്ങളാൽ പാപങ്ങളിലേക്കു പോകുന്ന ജനതയോട് ദൈവം ഇപ്രകാരം അവിടുന്ന് പറയുന്നു. നമ്മുടെ തിരുവചനത്തിൽ ഭൂമിലെ തുടക്കം മുതൽ ലോകാവസാനം വരെ ഉള്ള കാര്യങ്ങൾ ഇതിൽ പറഞ്ഞിട്ടുണ്ട്….നമുക്ക് ഒന്നുകൂടെ ഒന്നു പരിശോധിക്കാം, വരുവാനിരിക്കുന്ന കാലങ്ങളെക്കുറിച്ചു ദൈവം “മലാഖി 4:1″ൽ ഇപ്രകാരം പറയുന്നു..

“”””ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോൾ അഹങ്കാരികളൊക്കെയും സകല ദുഷ്‌പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “””

ദൈവത്തോടുക്കുടി ജീവിക്കുന്ന മനുഷ്യർ ഭാഗ്യവാൻ. ചിലവർക്കു വളരെ ദാരിദ്ര്യമായിരിക്കാം. പക്ഷെ ആ ദരിദ്രത്തിൽ ഇവിടെ പോയാലും ഉറച്ച ഹൃദയത്തോട് ദൈവത്തോട് കൂടെ നിന്നാൽ നിന്നെ ഒരുനാൾ കൈപ്പിടിച്ചു കയറ്റും എന്ന ഉറച്ച വിശ്വാസത്താൽ ജീവിക്കുക….

ഇതാ അന്ത്യനാൾ അടുത്തിരിക്കുന്നു എന്ന് അറിയുന്നു. അന്ത്യനാൾക്കുവേണ്ടി മണവാളന്റെ വരവിന് നമ്മുക്ക് ഒരുങ്ങാം… പാപത്തിൽ പൂണ്ടു നിൽക്കുന്നവരെ പാപത്തെ അകറ്റേണമേ, മനസാന്തരപ്പെട്ട് യേശുവിനെ സ്വന്തം രക്ഷിതാവായി സ്വികരിക്കേണമേ………

An Article by Jinoy Joseph.